ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ആലപ്പുഴയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് യുവാക്കളെ പിടികൂടിയത്. അമ്പലപ്പുഴ സ്വദേശികളായ മുഹമ്മദ് അജാസ്(21), നവീന്‍ നന്ദകുമാര്‍(22) എന്നിവരാണ് പിടിയിലായത്.
3.6 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.