Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴിഞ്ഞദിവസം കടിയേറ്റത് അഞ്ചു പേര്‍ക്ക്; ഗുരുവായൂരില്‍ തെരുവുനായകള്‍ക്ക് പേവിഷപ്രതിരോധ വാക്‌സിന്‍ കുത്തിവയ്ക്കാന്‍ തീരുമാനിച്ചു

കഴിഞ്ഞദിവസം കടിയേറ്റത് അഞ്ചു പേര്‍ക്ക്; ഗുരുവായൂരില്‍ തെരുവുനായകള്‍ക്ക് പേവിഷപ്രതിരോധ വാക്‌സിന്‍ കുത്തിവയ്ക്കാന്‍ തീരുമാനിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 11 ഓഗസ്റ്റ് 2022 (08:45 IST)
ഗുരുവായൂരില്‍ കഴിഞ്ഞദിവസം  അഞ്ചു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് തെരുവുനായകള്‍ക്ക് പേവിഷപ്രതിരോധ വാക്‌സിന്‍ കുത്തിവയ്ക്കാന്‍ തീരുമാനിച്ചു. ദേവസ്വം നഗരസഭ പോലീസ് ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ദേവസ്വം ചെയര്‍മാന്‍ ഡോക്ടര്‍ വി കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനായി നായ പിടുത്തക്കാരുടെ സേവനം തേടും.
 
മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയായിരിക്കും നായകളെ പിടികൂടുന്നത്. കൂടാതെ ക്ഷേത്ര പരിസരത്ത് വച്ച് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതും തടയും. കഴിഞ്ഞദിവസം അഞ്ചു ഭക്തര്‍ക്കാണ് നായയുടെ കടിയേറ്റത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Raksha Bandhan, Rakhi Day: രാഖി കെട്ടേണ്ടത് എന്ത് കയ്യില്‍? എപ്പോള്‍ അഴിക്കാം?