Publish Date: Mon, 23 Jan 2023 (08:25 IST)
Updated Date: Mon, 23 Jan 2023 (08:29 IST)
ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ആലത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. നാലുപേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.