Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിക്കണം: ഹൈക്കോടതി

സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിക്കണം: ഹൈക്കോടതി
, ഞായര്‍, 22 ജനുവരി 2023 (15:15 IST)
സ്ത്രീകളോട് ആദരം പ്രകടിപ്പിക്കുന്നത് പഴഞ്ചൻ രീതിയല്ലെന്ന് ആൺകുട്ടികൾ തിരിച്ചറിയണമെന്ന് ഹൈക്കോടതി. സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ക്യാമ്പസിലെ പെൺകുട്ടിയോട് അപമര്യാദയോടെ പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പൽ നടപടിയെടൂത്തതിനെ ചോദ്യം ചെയ്തുകൊണ്ട് കൊല്ലത്തെ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർഥി നൽകിയ ഹർജിയിലാണ് തീർപ്പ്.
 
സ്കൂളുകളിലും കോളേജുകളിലും വിദ്യാർഥികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ കൂടിവരികയാണെന്നും വിദ്യാർഥികളിൽ മൂല്യം വളർത്തിയെടുക്കാനുള്ള ശ്രമം പ്രൈമറി ക്ലാസുകൾ മുതൽ തുടങ്ങണമെന്നും ദുർബലരായ പുരുഷന്മാരാണ് സ്ത്രീകളെ ഉപദ്രവിച്ച് ആധിപത്യം നേടൂന്നതെന്നും കുട്ടികളെ പഠിപ്പിക്കണമെന്നും കോടതി പറഞ്ഞു.
 
വിധിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എന്നിവര്‍ക്കും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങിയ ബോർഡുകൾക്കും നൽകണമെന്നും കോടതി നിർദേശിച്ചു. ഹർജി ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെയാൾ എഡ്വിൻ ആൾഡ്രിന് 93-ാം പിറന്നാളിൽ വിവാഹം,