Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷവായ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ : റെസ്റ്റോറന്റ് പൂട്ടി

ഷവായ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ : റെസ്റ്റോറന്റ് പൂട്ടി

എ കെ ജെ അയ്യര്‍

, ചൊവ്വ, 21 നവം‌ബര്‍ 2023 (17:15 IST)
കായംകുളം : റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേർക്ക് വിവിധ തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും പിന്നീട് ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അന്വേഷണത്തിന് തുടർന്ന് റെസ്റ്റോറന്റ് നഗരസഭാ അധികൃതർ എത്തി ഹോട്ടൽ പൂട്ടി സീൽ ചെയ്തു.

ഷവായ് പാഴ്‌സലായും നേരിട്ടും വാങ്ങിയവർക്കാണ് പ്രശ്നമുണ്ടായാൽ. ഞായറാഴ്ച രാത്രി ലിങ്ക് റോഡിലുള്ള കിംഗ് കഫെ റെസ്റ്റാറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ഇലിപ്പക്കുളം സ്വദേശികളായ റാഫി, ഹിലാൽ, നാസീഖ്, അഫ്സൽ, മൻസൂർ എന്നിവർക്കും പുതിയിടം സ്വദേശി വിഷ്ണു, ഇരുവ സ്വദേശി രാഹുൽ ഉണ്ണി എന്നിവരാണ് കായംകുളം താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്.

ചൂനാട് സ്വദേശികളായ അജ്മൽ, നിഷാദ്, അഫ്സൽ, അജ്മൽ എന്നിവരാണ് ചൂനാട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടു പേര് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തെറ്റി എത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതി പൊലീസുദ്യോഗസ്ഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു