Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി തോക്കുമായി എത്തി; വെടിവെപ്പില്‍ ഭീകരാന്തരീക്ഷം !

മുളയം സ്വദേശി ജഗന്‍ ആണ് സ്‌കൂളില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്

Gun shooting in Thrissur School
, ചൊവ്വ, 21 നവം‌ബര്‍ 2023 (12:32 IST)
തൃശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശൂര്‍ വിവേകോദയം സ്‌കൂളിലാണ് പൂര്‍വ വിദ്യാര്‍ഥി തോക്കുമായെത്തി വെടിയുതിര്‍ത്തത്. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നത് എയര്‍ഗണ്‍ ആണെന്ന് സംശയമുള്ളതായി അധ്യാപകര്‍ പറഞ്ഞു. 
 
മുളയം സ്വദേശി ജഗന്‍ ആണ് സ്‌കൂളില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ വാനിന് തീപിടിച്ച് കത്തി നശിച്ചു