Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ 14കാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി

ആലപ്പുഴയില്‍ 14കാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി

ശ്രീനു എസ്

, ബുധന്‍, 26 മെയ് 2021 (10:30 IST)
ആലപ്പുഴയില്‍ 14കാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി. കറ്റാനം സ്വദേശിയായ 14കാരന്റെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. മോതിരം കുടുങ്ങിയതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ വീക്കം ഉണ്ടായി. ഇക്കാര്യം കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചു വച്ചു.
 
മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും പരിഹാരമായില്ല. പിന്നീട് രാത്രിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീടു നടത്തിയ പരിശോധനയിലാണ് മോതിരം കുടുങ്ങിയ കാര്യം അറിയുന്നത്. എയ്ഡ് പോസ്റ്റ് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് മഷ്ഹൂര്‍ അഹമ്മദ് എത്തി അരമണിക്കൂറത്തെ പരിശ്രമത്തിന്റെ ഫലമായി മോതിരം മുറിച്ചുമാറ്റുകയായിരുന്നു. കുട്ടി ചികിത്സയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയോജക മണ്ഡലത്തിലെ 50 സ്ഥലങ്ങളില്‍ കൊവിഡിനെ തുരത്താന്‍ ഹോമം നടത്തി ബിജെപി എംഎല്‍എ