Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

വയറു വേദനയ്ക്ക് ചികിത്സ തേടിയെത്തി; മരുന്ന് കഴിച്ച രോഗിയുടെ ശരീരമാകെ നിറഞ്ഞ് വ്രണം

കഴിഞ്ഞ മാസം 1ന് രാത്രി 7.30ന് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് ബിജു ചികിത്സ തേടിയത്.

Alappuzha
, വെള്ളി, 10 മെയ് 2019 (11:58 IST)
താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തി, മരുന്നു കഴിച്ചയാൾ ശരീരമാകെ വ്രണങ്ങൾ നിറഞ്ഞ് ഗുരുതരാവസ്ഥയിൽ. മരുന്നിന്റെ പാർശ്വഫലമാകാമെന്ന് ആശുപത്രി അധികൃതർ. വയലാർ കൂട്ടുങ്കൽ ബിജുവാണ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
 
കഴിഞ്ഞ മാസം 1ന് രാത്രി 7.30ന് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് ബിജു ചികിത്സ തേടിയത്. മരുന്ന് കഴിച്ചതിനു ശേഷം കണ്ണിനു പുകച്ചിലും കാഴ്ചക്കുറവും അനുഭവപ്പെട്ടു. ശരീരത്തിലും വായിലും വ്രണങ്ങളുണ്ടായി. 3ന് വീണ്ടും ആശുപത്രിയിലെത്തി, കിടത്തി ചികിത്സ തുടങ്ങി. രോഗം ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
 
ദേഹമാസകലം തൊലി പൊളിഞ്ഞു പോകുന്ന അവസ്ഥയാണ് ബിജുവിന്. കുടലിനെയും വൃക്കയെയും കണ്ണിനെയും ബാധിച്ചെക്കാമെന്ന് മെഡിക്കൽ കോളെജിലെ ഡോക്ടർമാർ പറഞ്ഞതായി ബിജുവിന്റെ ഭാര്യ അമ്പിളി പറയുന്നു.ബിജു കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. സ്ക്കൂൾ വിദ്യാർത്ഥികളായ രണ്ടു മക്കളുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ വാഗ്ദാനം നൽകി 23കാരിയെ ഗോവയിലെത്തിച്ച് നിരന്തരം പീഡനത്തിന് ഇരായാക്കി, എതിർത്തപ്പോൾ മുടി മുറിച്ചുമാറ്റി ഒടുവിൽ ഗോവായിൽ ഉപേക്ഷിച്ച് കടന്നു. സംഭവം ഇങ്ങനെ