Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയിൽ കെഎസ്ആർടി ബസ്സും ടെംപോ ട്രാവലറും കൂട്ടിയിടിച്ചു; മൂന്ന് മരണം

ഒരു കുട്ടിയുൾപ്പെടെ പതിനെന്നു പേർക്കു പരിക്കേറ്റിട്ടുണ്ട്.

ആലപ്പുഴയിൽ കെഎസ്ആർടി ബസ്സും ടെംപോ ട്രാവലറും കൂട്ടിയിടിച്ചു; മൂന്ന് മരണം
, വെള്ളി, 26 ഏപ്രില്‍ 2019 (07:38 IST)
ആലപ്പുഴ ദേശീയപാതയിൽ കെഎസ്ആർടി‌സി ബസ്സും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. വിജയ്കുമാർ(30), പ്രസന്ന(48), ബിനീഷ്(30) എന്നിവരാണ് മരിച്ചത്. ട്രാവലറിലുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദേശീയപാതയിൽ കണിച്ചുകുളങ്ങരയ്ക്കു സമീപമാണ് അപകടമുണ്ടായത്.
 
തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പ‌ർഫാസ്റ്റ് ബസ്സും തിരുവനന്തപുരത്തു നിന്നു വന്ന ട്രാവലും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണ്ണമായി തകർന്നു. ഒരു കുട്ടിയുൾപ്പെടെ പതിനെന്നു പേർക്കു പരിക്കേറ്റിട്ടുണ്ട്. ട്രാവലർ യാത്രക്കാരാണ് മരിച്ചവരും പരിക്കേറ്റവരും. പരുക്കേറ്റവർ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ ചിലരുടെ പരുക്ക് സാരമാണ്. മൂന്ന് പേരുടെ മൃതദേഹം ആലപ്പുഴ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
 
തിരുവനന്തപുരത്ത് നിന്ന് വിവാഹം കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നെന്ന് ഇവരെന്നാണ് പൊലീസ് പറയുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒപ്പം നിന്നവര്‍ക്ക് പോലും താല്‍പ്പര്യമില്ല; താമര വിരിഞ്ഞില്ലെങ്കില്‍ ശ്രിധരൻ പിള്ളയുടെ വിക്കറ്റ് തെറിക്കും!