ആലപ്പുഴയില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തു വയസ്സുകാരനെ മരിച്ചു നിലയില്‍ കണ്ടെത്തി. കേളത്തുകുന്നേല്‍ അഭിലാഷിന്റെ മകന്‍ കശ്യപാണ് മരിച്ചത്. വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുകളിലത്തെ നിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുരുങ്ങി മരിച്ചു എന്നാണ് വീട്ടുകാര്‍ പറയുന്നത്.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അരൂരില്‍ കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്നലെ സ്‌കൂള്‍ വിട്ടു വന്ന കുട്ടി മുകളിലത്തെ നിലയിലേക്ക് പോയി. അവിടെവച്ചാണ് അപകടമുണ്ടായതെന്ന് വീട്ടുകാര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം പറയാന്‍ സാധിക്കുവെന്ന് പൊലീസ് പറയുന്നു.