Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ മേധാവി അറസ്റ്റില്‍

ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ മേധാവി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 ജനുവരി 2025 (18:02 IST)
ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ മേധാവി അറസ്റ്റില്‍. പബ്ലിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ എവി ശ്രീകുമാറാണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ നേരത്തെ അദ്ദേഹം മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ശ്രീകുമാറില്‍ നിന്നാണ് ആത്മകഥയിലെ ഭാഗങ്ങള്‍ ചോര്‍ന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
 
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീകുമാറിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. പിന്നാലെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കൂടാതെ ഉടമ രവി ഡിസിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മകഥ ചോര്‍ന്നതിന്റെ സാഹചര്യം, ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ തുടങ്ങിയവയാണ് പോലീസ് അന്വേഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ നടക്കും; തന്നെയും കുടുംബത്തെയും വേട്ടയാടിയെന്ന് മകന്‍