കടല്‍ പ്രക്ഷുബ്ധമാകും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം
അറബിക്കടലില്‍ ഓഗസ്റ്റ് 4 വരെ യാതൊരു കാരണവശാലും മല്‍സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല
ഓഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നല്‍കിയിരിക്കുന്നു. കേരളതീരത്ത് 3.0 - 3.3 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലക്ക് സാധ്യത ഉള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അറബിക്കടലില്‍ ഓഗസ്റ്റ് 4 വരെ യാതൊരു കാരണവശാലും മല്‍സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല.