Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് മാസത്തിനിടെ 8 ന്യൂനമർദ്ദങ്ങൾ, 45 ദിവസത്തിനിടെ ലഭിച്ചത് 833.8 മില്ലിമീറ്റർ മഴ

രണ്ട് മാസത്തിനിടെ 8 ന്യൂനമർദ്ദങ്ങൾ, 45 ദിവസത്തിനിടെ ലഭിച്ചത് 833.8 മില്ലിമീറ്റർ മഴ
, ചൊവ്വ, 16 നവം‌ബര്‍ 2021 (19:08 IST)
സംസ്ഥാനത്ത് ഇത്തവണ സർവകാല റെക്കൊഡുകളും തകർത്ത് തുലാമഴപെയ്‌ത്ത്. ഒക്‌ടോബർ ഒന്ന് മുതൽ നവംബർ 15 വരെ 833.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കേരളത്തിൽ ലഭിക്കുന്നതിന്റെ 105 ശതമാനം ഇരട്ടിയോളമാണിതെന്ന് കാലാവസ്ഥ വിദഗ്‌ധർ പറയുന്നു. 
 
ഒന്നിന് പുറമെ ഒന്നായി തുടരെ ചക്രവാത ചുഴികളും ന്യൂനമർദ്ദങ്ങളും രൂപപ്പെട്ടതാണ് 45 ദിവസത്തെ റെക്കോഡ് മഴയിൽ കലാശിച്ചത്. ഇക്കാലയളവിൽ 407.2 മില്ലീ മഴയാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാൽ തുലാവർഷം പകുതിയാകു‌മ്പോളെ ഇതിനിരട്ടിയോളം മഴ ലഭിച്ചു.
 
2010ൽ 822.9 മില്ലി മീറ്റർ മഴ ലഭിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. 121 വർഷത്തെ കണക്ക് പ്രകാരം 800 മില്ലീമീറ്ററിന് കൂടുതൽ മഴ ലഭിച്ചത് ഇതിന് മുൻപ് രണ്ട് തവണയാണ്. 2010ലും 1977ലുമായിരുന്നു ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

26മത് ഐഎഫ്എഫ്‌കെ ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും