Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളക്ടര്‍ ബ്രോ ഇനി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി

കോഴിക്കോടിന്റെ മുന്‍ കളക്ടറെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു

കളക്ടര്‍ ബ്രോ ഇനി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം , ചൊവ്വ, 28 നവം‌ബര്‍ 2017 (13:44 IST)
കോഴിക്കോടിന്റെ മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. പ്രശാന്തിനെ മന്ത്രിയുടെ സെക്രട്ടറിയായി അഞ്ച വര്‍ഷത്തേക്കാണ് നിയമിച്ചിരിക്കുന്നത്.
 
കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായര്‍ ഇപ്പോള്‍ അവധിയിലാണ്. കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോകുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേമം കവിതയാക്കാനും സിനിമയെടുക്കാനുമുള്ളതാണ്, കാഞ്ചനമാല ആയാലും ഹാദിയ ആയാലും; വൈറലായി ശ്രീബാലയുടെ പോസ്റ്റ്