Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ അതും പൊളിഞ്ഞു...; ടോം മൂഡിക്കെതിരെ നടന്ന സൈബര്‍ ആക്രമണം സി‌പി‌എമ്മിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടയെന്ന് സോഷ്യല്‍ മീഡിയ !

ടോം മൂഡിക്കെതിരെ നടന്ന സൈബര്‍ ആക്രമണം സി‌പി‌എമ്മിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടയെന്ന് സോഷ്യല്‍ മീഡിയ !

ഒടുവില്‍ അതും പൊളിഞ്ഞു...; ടോം മൂഡിക്കെതിരെ നടന്ന സൈബര്‍ ആക്രമണം സി‌പി‌എമ്മിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടയെന്ന് സോഷ്യല്‍ മീഡിയ !
കോഴിക്കോട് , വ്യാഴം, 23 നവം‌ബര്‍ 2017 (11:02 IST)
സാമൂഹിക മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു മൂഡിസ് റേറ്റിംഗ് വിവാദം. അമേരിക്ക ആസ്ഥാനമായ മൂഡീസ് റേറ്റിംഗ് എജന്‍സി ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗ് ഒരുപടി കൂടിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജ്യത്തിന്റെ റേറ്റിംഗില്‍ മൂഡി വ്യത്യാസം വരുത്തുന്നത്. 
 
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ സിപിഐഎം അജന്‍ഡയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ബിജെപി തന്ത്രങ്ങള്‍ ആണ് പൊളിഞ്ഞിരിക്കുന്നതെന്നാണ്.
മൂഡി റേറ്റിംഗിനെത്തുടര്‍ന്ന് ക്രിക്കറ്റര്‍ ടോം മൂഡിയെ സൈബര്‍ സഖാക്കള്‍ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ സജീവമായിരുന്നു. 
 
എന്നാല്‍ സൈബര്‍ സഖാക്കളുടെ പേരില്‍ അക്രമം നടത്തിയത് ബിജെപിയുടെ ഐടി സെല്ലാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. മുസ്‌ലിം, ക്രിസ്ത്യന്‍ പേരുകളുള്ള വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് മിക്ക കമന്റുകളും ചെയ്തിട്ടുള്ളത്. ഈ അക്കൗണ്ടുകള്‍ പലതും സംഘപരിവാര്‍ അനുകൂല പേജുകള്‍ പിന്തുടരുന്നവയാണെന്ന് കണ്ടെത്തല്‍.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പരപ്പിക്കുന്ന ഫീച്ചറുകളും തകര്‍പ്പന്‍ ഡിസൈനുമായി ഹോണര്‍ വി10 വിപണിയിലേക്ക് !