ചെളിയിൽ പൂണ്ട കാർ തള്ളാനിറങ്ങി കണ്ണന്താനം, ഏറ്റെടുത്ത് സോഷ്യൻ മീഡിയ
						
		
						
				
ചെളിയിൽ പൂണ്ട കാർ തള്ളാനിറങ്ങി കണ്ണന്താനം, ഏറ്റെടുത്ത് സോഷ്യൻ മീഡിയ
			
		          
	  
	
		
										
								
																	ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ കാർ നിലയ്‌ക്കലെ ചെളിക്കുഴിയിൽ പൂണ്ടു. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം വാഹനം തള്ളാൻ  മന്ത്രിയും കൂടിയതിന്റെ ഫോട്ടോകളും മറ്റും കിട്ടിയതോടെ സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തിരിക്കുകയാണ്.
 
 			
 
 			
			                     
							
							
			        							
								
																	
	 
	ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ തള്ളിക്കയറ്റിയതിന് ശേഷമാണ് മന്ത്രി യാത്ര തുടർന്നത്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളും മറ്റും അന്വേഷിക്കാനെത്തിയതായിരുന്നു മന്ത്രി. നിലയ്ക്കലില്‍ ശുചിമുറികള്‍ പൂര്‍ത്തിയാക്കാത്തതിന് എഡിഎമ്മിനെയും തഹസില്‍ദാറെയും കണ്ണന്താനം പരസ്യമായി വിമർശിച്ചിരുന്നു.
	 
	അടിസ്ഥാന സൗകര്യങ്ങളൊന്നും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ലെന്നും ശുചിമുറികള്‍ വൃത്തിഹീനമാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ശബരിമലയ്ക്കായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ അത് ഉപയോഗിച്ചില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രധാന വിമര്‍ശനം.