Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ കുഴിയിൽ വീണ് കാലുളുക്കി, വൈകിട്ട് മോഹൻലാലിന് കൊടുത്ത വാക്കുപാലിച്ച് ലൂസിഫർ കാണാൻ പോയി: കണ്ണന്താനം

കുഴിയിൽ വീണ് കാലിടറിയാലും തെരഞ്ഞെടുപ്പിൽ തനിക്ക് കാലിടറില്ല എന്നണ് കണ്ണന്താനം പറയുന്നത്.

Alphons Kannanthanam
, വ്യാഴം, 25 ഏപ്രില്‍ 2019 (10:25 IST)
വോട്ടെടുപ്പ് കഴിഞ്ഞുള്ള ആദ്യ ദിനം തന്നെ എൻഡിഎ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം കുഴിയിൽ വീണ് കാലുളുക്കി. പ്രഭത നടത്തത്തിന് മുടക്കം വരുത്താത്ത കണ്ണന്താനം പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു. കൊച്ചി കോർപ്പറേഷന് മുന്നിലുള്ള കുഴിയിൽ വീണാണ് ചെറുതായി കാല് ഇടറിയത്. കുഴിയിൽ വീണ് കാലിടറിയാലും തെരഞ്ഞെടുപ്പിൽ തനിക്ക് കാലിടറില്ല എന്നണ് കണ്ണന്താനം പറയുന്നത്. 
 
 
തെരഞ്ഞെടുപ്പിനിടയിൽ നടൻ മോഹൻലാലിനു കൊടുത്ത വാക്ക് പാലിക്കാനും കണ്ണന്താനം മറന്നില്ല. പ്രചാരണം ആരംഭിച്ചതിനു ശേഷമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ റിലീസിന് എത്തിയത്. അതിനാൽ സിനിമാ കാണാൻ പറ്റിയിരുന്നില്ല. വൈകിട്ട് ഭാര്യയ്ക്കും പ്രവർത്തകർക്കും ഒപ്പം കവിതാ തിയേറ്ററിൽ എത്തിയാണ് കണ്ണന്താനം സിനിമ കണ്ടത്.
 
വ്യാഴാഴ്ച ഡൽഹിയിലേക്ക് മടങ്ങുന്നതിനു മുൻപായി എതിർ സ്ഥാനാർത്ഥികളായ പി രാജീവിനെയും ഹൈബി ഈഡനെയും കുടുംബസമേതം ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് ടു പരീക്ഷയിൽ തോറ്റത് മൂന്നരലക്ഷം വിദ്യാർത്ഥികൾ, കൂട്ട ആത്മഹത്യ; പ്രതിഷേധം പുകയുന്നു