Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് ടു പരീക്ഷയിൽ തോറ്റത് മൂന്നരലക്ഷം വിദ്യാർത്ഥികൾ, കൂട്ട ആത്മഹത്യ; പ്രതിഷേധം പുകയുന്നു

ഉയർന്ന മാർക്കുന്ന കുട്ടി പോലും തോറ്റതായാണ് കാണിക്കുന്നത്.

Telengana
, വ്യാഴം, 25 ഏപ്രില്‍ 2019 (09:26 IST)
തെലങ്കാനയിൽ പ്ലസ്ടു പരീക്ഷയിൽ മൂന്നര ലക്ഷം വിദ്യാർത്ഥികൾ തോറ്റ സംഭവം വിവാദത്തിലേക്ക്. പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഇതിനോടകം പത്തു വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിദ്യാർത്ഥികളും ജനപ്രതിനിധികളും ആരോപിക്കുന്നത്. ഒമ്പതുലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ മൂന്നര ലക്ഷം പേരും തോൽക്കുകയായിരുന്നു. 
 
ഉയർന്ന മാർക്കുന്ന കുട്ടി പോലും തോറ്റതായാണ് കാണിക്കുന്നത്. 1000 മാർക്കുള്ളതിൽ 900 ലഭിച്ച 11 വിദ്യാർത്ഥികളും 850നും 900നും ഇടയിൽ മാർക്ക് ലഭിച്ച 125 പേരും 750ന് മുകളിൽ മാർക്ക് ലഭിച്ച 2000 വിദ്യാർത്ഥികളുമാണ് തോറ്റിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഫാനി’ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത