Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് തൂക്കുകയര്‍

ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് തൂക്കുകയര്‍
, ചൊവ്വ, 14 നവം‌ബര്‍ 2023 (11:39 IST)
ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷയും ജീവപര്യന്തവും. ബിഹാര്‍ സ്വദേശി അസ്ഫാക് ആലം ആണ് പ്രതി. വിചാരണ പൂര്‍ത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമന്‍ പ്രതിക്കു ശിക്ഷ വിധിച്ചത്. തെളിവു നശിപ്പിച്ചതിന് അഞ്ചു വര്‍ഷം തടവ്, കുട്ടിക്ക് ലഹരിപദാര്‍ഥം നല്‍കിയതിന് മൂന്നു വര്‍ഷം തടവ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവ്, കൊലപാതകത്തിനും കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തതിനും വധശിക്ഷ. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ. പോക്സോ കേസില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്.
 
മകളെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടു. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാള്‍. ഇനിയൊരു കുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ മകളെ കൊന്ന അസ്ഫാക് ആലത്തിനു ജീവിക്കാന്‍ അവകാശമില്ലെന്നും പുറത്തുവന്നാല്‍ അയാള്‍ ഇത് ആവര്‍ത്തിക്കുമെന്നും മാതാപിതാക്കള്‍ കോടതിയില്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താനൂരില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം; രണ്ടുപേര്‍ക്ക് പരിക്ക്