‘നസീം പിടിച്ചുവെച്ചു, ശിവരഞ്ജിത്ത് കുത്തി’; അഖിലിന്റെ നിര്‍ണായക മൊഴി രേഖപ്പെടുത്തി പൊലീസ്

ബുധന്‍, 17 ജൂലൈ 2019 (14:40 IST)
യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തിയത് ശിവരഞ്ജിത്ത് ആണെന്ന്  പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിന്‍റെ മൊഴി.

കേസിലെ മറ്റൊരു പ്രതിയായ യൂണിറ്റ് സെക്രട്ടറി നസീം കുത്താനായി തന്നെ പിടിച്ചുവെച്ചു. ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പെട്ടെന്നുണ്ടായ പ്രകോപനമെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു.

പാട്ട് പാടരുതെന്നും ക്ലാസില്‍ പോകണമെന്നും ഇവര്‍ പറഞ്ഞു. ഇത് അനുസരിക്കാത്തതാണ് സംഘര്‍ഷത്തിന് കാരണം. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ നിര്‍ദേശം അനുസരിക്കാത്തവര്‍ ഉണ്ടായിരുന്നു. ഇതില്‍ യൂണിറ്റ് കമ്മിറ്റിയിലുള്ളവര്‍ക്ക് വിരോധം ഉണ്ടായിരുന്നുവെന്നും അഖില്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.   

അഖിൽ വ്യക്തമായ മൊഴിയാണ് നൽകിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസിൽ തുടര്‍ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. അച്ഛനോടും ഡോക്ടറോടും പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് അഖിൽ പൊലീസിനോടും പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പോപ്പ് അപ്പ് സെൽഫി ക്യാമറ, നോച്ച്‌ലെസ് ഫുൾവ്യു ഡിസ്‌പ്ലേ, റിയൽമി X ഇന്ത്യയിൽ !