Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പത്തനാപുരത്ത് ആറുവയസുകാരന്‍ ഗുരുതരാവസ്ഥയില്‍

Amebic Brain Infection

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 20 ഒക്‌ടോബര്‍ 2024 (17:16 IST)
കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. പത്തനാപുരത്ത് വാഴപ്പാറ സ്വദേശിയായ ആറുവയസുകാരന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. കുട്ടിയുടെ വീടും പരിസരവും സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ് അധികൃതര്‍, പ്രദേശവാസികള്‍ക്ക് മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി.
 
കെട്ടി നില്‍ക്കുന്ന വെള്ളം, തോട് എന്നിവിടങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. ഒരു മാസം മുന്‍പ് കുട്ടി ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് പോയിരുന്നു, അവിടെ നിന്നു ബാധിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരക്ഷകളെ മറികടന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവം; പ്രതികള്‍ വിദേശികള്‍!