അമീബിക് മസ്തിഷ്‌കജ്വരം; സംസ്ഥാനത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ രണ്ട് മരണം കൂടി

കഴിഞ്ഞ ദിവസമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (12:29 IST)
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം കൂടി. മൂന്നുമാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. 
 
വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസ്സ് എന്ന് അധികൃതര്‍ പറയുന്നു. മരണപ്പെട്ട മറ്റൊരാള്‍ മലപ്പുറം കാപ്പില്‍ സ്വദേശിയായ 52 കാരിയാണ്. ഇവരെ മെഡിക്കല്‍ കോളേജില്‍ അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇവര്‍ക്ക് രോഗം ബാധിച്ചത് വീടിനു സമീപത്തെ കുളത്തില്‍ നിന്നാണെന്നാണ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബസ് മേഖല തകരും: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നതില്‍ പ്രതിഷേധവുമായി ബസ് ഉടമകള്‍

'കുത്തിയത് സതീശൻ'; ചാണ്ടി ഉമ്മനെ അവഗണിച്ചു, എ ഗ്രൂപ്പിൽ കടുത്ത അതൃപ്തി

രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു; പുതിയ നിരക്ക് രാവിലെ മുതല്‍ പ്രാബല്യത്തില്‍

ശബരിമലയില്‍ ഭക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുന്നു; ഭക്ഷണശാലകള്‍ നടത്താന്‍ കുടുംബശ്രീയും കോഫി ഹൗസും

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments