Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം: സമാജ്‌വാദി പാര്‍ട്ടി നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം: സമാജ്‌വാദി പാര്‍ട്ടി നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
, ശനി, 1 ജൂലൈ 2017 (13:54 IST)
സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ കേസ്. സൈന്യത്തിനെതിരെ മോശം പരാമര്‍ശം നടത്തിയതിന് രാജ്യദ്രോഹക്കുറ്റത്തിനാണ് മീററ്റിലെ ബിജ്‌നോര്‍ ഛന്ദാപുര്‍ പൊലീസ് സ്‌റ്റേഷന്‍ അസം ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  
 
പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണമെന്ന അസം ഖാന്റെ ആഹ്വാനം വിവാദമായിരുന്നു. പശ്ചിമ ഉത്തര്‍പ്രദേശില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അസംഖാന്റെ വിവാദ പ്രസ്താവന. 
 
ചിലയാളുകള്‍ നിരപരാധികളായ സൈനികരുടെ കൈകളും തലയും വെട്ടുകയാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ വനിതാ തീവ്രവാദികള്‍ ചെയ്യേണ്ടത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വകാര്യ ഭാഗം മുറിച്ചെടുക്കുകയാണ്.’ അസം ഖാന്‍ പറഞ്ഞു. കശ്മീര്‍, ജാര്‍ഖണ്ഡ്, അസം, അരുണാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിക്രമങ്ങള്‍ക്ക് സ്ത്രീകള്‍ ഇങ്ങനെ മറുപടി നല്‍കണമെന്നാണ് ആസം ഖാന്‍ ആഹ്വാനം ചെയ്തത്.  
 
അതേസമയം കഴിഞ്ഞ മാസം അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ വീട്ടിനുള്ളില്‍ കഴിയണമെന്ന പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ റാം പൂര്‍ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ യുവാക്കള്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ ഈ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈക്കോടതിയുടെ പരിഗണനയിലുളള മൂന്നാര്‍ വിഷയത്തില്‍ എന്തിനാണ് സര്‍വകക്ഷി യോഗം?; മുഖ്യമന്ത്രിക്കെതിരെ കാനം രാജേന്ദ്രന്‍