Webdunia - Bharat's app for daily news and videos

Install App

അമിത് ഷാ നോ പറഞ്ഞു; അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടു പേര്‍ - മുരളീധരന് ലോട്ടറിയാകും ആ തീരുമാനം

അമിത് ഷാ നോ പറഞ്ഞു; അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടു പേര്‍ - മുരളീധരന് ലോട്ടറിയാകും ആ തീരുമാനം

Webdunia
ശനി, 16 ജൂണ്‍ 2018 (18:07 IST)
കുമ്മനം രാജശേഖരൻ മിസോറാം ഗവര്‍ണറായി പോയതോടെ കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആളില്ലാതെ വന്നത് പാര്‍ട്ടിയെ അനിശ്ചിതത്വത്തിലാക്കുന്നു.

വി മുരളീധരൻ, ശ്രീധരൻപിള്ള എന്നിവരുടെ പേരുകള്‍ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ജൂലായ് - ആഗസ്റ്റ് മാസങ്ങളില്‍ നടക്കുമെന്നതിനാല്‍ അധ്യക്ഷന്റെ കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയതാണ് സംസ്ഥാന ഘടകത്തിന്  തിരിച്ചടിയായത്.

പുതിയ അധ്യക്ഷനെ നിയമിക്കുന്നതിനു മുമ്പായി ഇടഞ്ഞു നില്‍ക്കുന്ന ആർഎസ്എസ് നേതൃത്വത്തെ മയപ്പെടുത്തണം എന്നതാണ് ബിജെപിയെ കുഴപ്പിക്കുന്ന മറ്റൊരു പ്രശ്‌നം.  

കുമ്മനം രാജശേഖരനെ അധ്യക്ഷസ്ഥാനത്തു നിന്നും നീക്കിയതാണ് ആര്‍ എസ് എസിനെ ചൊടിപ്പിച്ചത്. ഇതോടെയാണ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യത്തില്‍ ചര്‍ച്ച നീളുന്നത്. അതേസമയം, അധ്യക്ഷസ്ഥാനം സ്വന്തമാക്കുന്നതിനായി സംസ്ഥാന ഘടകത്തില്‍ മത്സരം ആരംഭിച്ചു.

മന്ത്രിസഭ പുനഃസംഘടനയില്‍ മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments