Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയർ ഇന്ത്യ മുഴുവൻ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

എയർ ഇന്ത്യ മുഴുവനായി വിറ്റാലോ?

എയർ ഇന്ത്യ മുഴുവൻ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
, ബുധന്‍, 13 ജൂണ്‍ 2018 (08:49 IST)
എയർ ഇന്ത്യയുടെ ഓഹരികൾ പൂര്‍ണമായും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി സൂചന. എയർ ഇന്ത്യ ലിമിറ്റഡിന്റെ സ്വകാര്യവത്കരണ നടപടികളിൽ പുനരാലോചന നടത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി.    
 
ഓഹരി വിൽപനയ്ക്കായി സർക്കാർ പലവഴികൾ ആലോചിക്കുന്നുണ്ട്. എന്നാൽ 24 ശതമാനം കൈവശം വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യം സർക്കാർ പുനരാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതാണ് ഓഹരികൾ പൂർണമായും വിൽക്കാൻ ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നില്‍. 
 
160 ഓളം വ്യക്തികളാണ് എയർ ഇന്ത്യ ഓഹരികൾ വാങ്ങുന്നതിനായി വ്യോമഗതാഗത മന്ത്രാലയത്തെ ബന്ധപ്പെട്ടത്. എന്നാൽ കച്ചവടം മാത്രം നടന്നില്ല. എയർ ഇന്ത്യയ്ക്ക് ഏകദേശം 50,000 കോടിക്കടുത്ത് നിലവിൽ കടമുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിർത്തിയിൽ പാക് വെടിവെയ്പ്പ്; നാല് ജവാന്മാർക്ക് വീരമൃത്യു, വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ വീണ്ടും ലംഘിച്ചു