ദിലീപല്ല പ്രശ്നം, രമ്യ നമ്പീശനും പൃഥ്വിരാജിനും മറുപടിയില്ല? - താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി അമ്മ
പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരെ നടപടിക്കൊരുങ്ങി അമ്മ?
Publish Date: Thu, 07 Jun 2018 (14:32 IST)
Updated Date: Thu, 07 Jun 2018 (14:35 IST)
താരസംഘടനയായ അമ്മയിൽ വൻ അഴിച്ചുപണി. പുന:സംഘടനയുടെ ഭാഗമായി അമ്മയുടെ പ്രസിഡന്റ് ആവുക മോഹൻലാൽ ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിൽ വൈസ് പ്രസിഡന്റ് ആണ് മോഹൻലാൽ. പുതിയൊരു തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് മോഹൻലാലിനെ പ്രസിഡന്റ് ആയി പരിഗണിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സെക്രട്ടറി സ്ഥാനത്തേക്ക് ആരായിരിക്കും വരികയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കെതിരെ പരസ്യമായി പ്രതികരിച്ച അഭിനേതാക്കളായ പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേ അച്ചടക്ക നടപടി കൈക്കൊള്ളാനും സംഘടനയ്ക്കുള്ളിൽ തീരുമാനമായെന്നാണ് സൂചന.
അമ്മ സംഘടനയ്ക്കെതിരെ ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കണമെന്ന വാശിയും ആവശ്യവും ഏറ്റവും അധികം ഉന്നയിച്ചതും ഇവർ തന്നെയായിരുന്നു. സംഭവത്തിൽ ഇവരുടെ അഭിപ്രായം എന്താണെന്ന് സംഘടന കേൾക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.