ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി: നയം വ്യക്തമാക്കി ജയസൂര്യയും രംഗത്ത്

ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി: നയം വ്യക്തമാക്കി ജയസൂര്യയും രംഗത്ത്

Webdunia
വെള്ളി, 29 ജൂണ്‍ 2018 (17:33 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ  അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ നിലപാട് വ്യക്തമാക്കി ജയസൂര്യ.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെക്കുറിച്ച് ഔദ്യോഗിക അമ്മയുടെ ഭാരവാഹികളാണ് പ്രതികരിക്കേണ്ടത്.  സംഘടനയില്‍ താന്‍ വെറുമൊരു അംഗം മാത്രമാണെന്നും ജയസൂര്യ കൊച്ചിയില്‍ പറഞ്ഞു.

അതേസമയം, ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കമാരംഭിച്ചു. രാജിവച്ച നടിമാരുമായി ചർച്ച നടത്താനാണ് തീരുമാനം. സംഘടനയിലേക്ക് തിരിച്ചെത്താനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചതോടെയാണ് പുതിയ നീക്കവുമായി അമ്മ രംഗത്തുവന്നത്.

അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വിദേശത്തണുള്ളത്. അദ്ദേഹം തിരിച്ചെത്തിയാലുടന്‍ എക്‌സിക്യുട്ടീവ് യോഗം ചേരുമെന്നാണ് സൂചന.

ദിലീപിന്റെ കത്ത് എക്‍സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും രാജിവച്ച നടിമാരുമായി കൂടിക്കാഴ്‌ച നടത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം. മോഹന്‍‌ലാല്‍ തിരിച്ചെത്തുന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് യോഗത്തിന്റെ തിയതി പ്രഖ്യാപിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും

കോൺഗ്രസിനു 13 മന്ത്രിമാർ; സണ്ണി ജോസഫും മുരളീധരനും ഉറപ്പിച്ചു, ചെന്നിത്തല ഉറപ്പില്ല

Ramesh Chennithala: അൻവർ സാദത്തിനെയും ഐ.സി.ബാലകൃഷ്ണനെയും പരിഗണിക്കണം; വഴങ്ങാതെ ചെന്നിത്തല

ജ്വാല ഗുട്ട ഒരു വര്‍ഷത്തിനുള്ളില്‍ ദാനം ചെയ്തത് 60 ലിറ്റര്‍ മുലപ്പാല്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments