Webdunia - Bharat's app for daily news and videos

Install App

നടിമാരുടെ രാജി വ്യക്തിപരം; ദിലീപിനെ അനുകൂലിച്ച് ലാൽ രംഗത്ത്

നടിമാരുടെ രാജി വ്യക്തിപരം; ദിലീപിനെ അനുകൂലിച്ച് ലാൽ രംഗത്ത്

Webdunia
വെള്ളി, 29 ജൂണ്‍ 2018 (17:11 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമായിരുന്നുവെന്നും നടനും സംവിധായകനുമായ
ലാൽ.

ദിലീപ് വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ല. യുവനടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചത് അവരുടെ വ്യക്തിപരമായ നിലപാടാണെന്നും ലാല്‍ പറഞ്ഞു. 

അതേസമയം, ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കമാരംഭിച്ചു. രാജിവച്ച നടിമാരുമായി ചർച്ച നടത്താനാണ് തീരുമാനം. സംഘടനയിലേക്ക് തിരിച്ചെത്താനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചതോടെയാണ് പുതിയ നീക്കവുമായി അമ്മ രംഗത്തുവന്നത്.

അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വിദേശത്തണുള്ളത്. അദ്ദേഹം തിരിച്ചെത്തിയാലുടന്‍ എക്‌സിക്യുട്ടീവ് യോഗം ചേരുമെന്നാണ് സൂചന.

ദിലീപിന്റെ കത്ത് എക്‍സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും രാജിവച്ച നടിമാരുമായി കൂടിക്കാഴ്‌ച നടത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം. മോഹന്‍‌ലാല്‍ തിരിച്ചെത്തുന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് യോഗത്തിന്റെ തിയതി പ്രഖ്യാപിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററായി ഉയര്‍ത്തും; പുതിയ പതിപ്പ് വികസന ഘട്ടത്തില്‍

കാസര്‍കോട് വഴിയില്‍ നിന്ന് കിട്ടിയ പഴുത്ത മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി 76 കാരന് ദാരുണാന്ത്യം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യത; പുതിയ വകഭേദങ്ങള്‍ക്ക് വ്യാപന ശേഷി കൂടുതല്‍

Plus Two Results 2025 Live Updates: പ്ലസ് ടു പരീക്ഷാഫലം അറിയാന്‍ ചെയ്യേണ്ടത് ഇങ്ങനെ

കൊല്ലത്ത് ഛര്‍ദിച്ചു കുഴഞ്ഞുവീണ സ്ത്രീ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, കഴിച്ചത് ചൂരമീന്‍

അടുത്ത ലേഖനം
Show comments