Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തു കഴിഞ്ഞ മാസം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചത് 11 പേര്‍

മരിച്ചവരില്‍ പകുതിയിലേറെപ്പേര്‍ക്കും ഇതര രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ്

രേണുക വേണു
വെള്ളി, 3 ഒക്‌ടോബര്‍ 2025 (08:58 IST)
സംസ്ഥാനത്ത് കഴിഞ്ഞ മാസം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു 11 പേര്‍ മരിച്ചു. ഈ വര്‍ഷം 87 പേര്‍ക്കു രോഗം ബാധിച്ചു. ആകെ മരണസംഖ്യ 21. 
 
മരിച്ചവരില്‍ പകുതിയിലേറെപ്പേര്‍ക്കും ഇതര രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു. വൃക്ക, കരള്‍ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ് ഇതില്‍ കൂടുതല്‍. ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതു സ്ഥിതി വഷളാക്കി. 
 
രോഗം ബാധിക്കുന്ന പകുതിയിലധികം പേര്‍ക്കും പനി ലക്ഷണം കാണിക്കുന്നില്ല. അതിനാല്‍ പ്രാഥമിക പരിശോധനയില്‍ രോഗബാധിതരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്. ഇതാണ് പല കേസുകളിലും മരണത്തിലേക്ക് നയിച്ചത്. 
 
ഈ രോഗം ബാധിച്ചവരെ ചികിത്സിച്ചു പരിചയമുള്ളവര്‍ക്കു മാത്രമേ പെട്ടെന്നു രോഗം തിരിച്ചറിയാനും പരിശോധനയ്ക്കു നിര്‍ദേശിക്കാനും സാധിക്കുന്നുള്ളൂ. അതിനാല്‍ രോഗ നിരീക്ഷണത്തിനു ഡോക്ടര്‍മാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

തീരുമാനം വൈകുന്നത് പൊറുക്കില്ല, ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്

ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ @username ഹാന്‍ഡിലുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

അടുത്ത ലേഖനം
Show comments