Select Your Language

Notifications

webdunia
webdunia
webdunia
webdunia

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

Social media,Kerala election,Election campaign, Kerala elections,സോഷ്യൽ മീഡിയ, സോഷ്യൽ മീഡിയ ക്യാമ്പയ്ൻ, കേരള തെരെഞ്ഞെടുപ്പ്

അഭിറാം മനോഹർ

, ബുധന്‍, 1 ഒക്‌ടോബര്‍ 2025 (15:51 IST)
സോഷ്യല്‍ മീഡിയകളില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കി രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ തന്ത്രം. തിരെഞ്ഞെടുപ്പില്‍ മികച്ച് നില്‍ക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യകളെയും ഉപയോഗിക്കണമെന്നും ജെന്‍ സിയെ കയ്യിലെടുക്കാന്‍ അധികശ്രദ്ധ പുലര്‍ത്തണമെന്നുമാണ് നിര്‍ദേശത്തിലുള്ളത്.
 
 മണ്ഡലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അവിടുള്ളവര്‍ മാത്രം അറിഞ്ഞാല്‍ പോര. ഉദ്ഘാടനം, വികസനപ്രവര്‍ത്തനങ്ങള്‍ അങ്ങനെ സകലതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കണമെന്നാണ് കനഗോലു സംഘം കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.ഇന്‍സ്റ്റഗ്രാം, എക്‌സ് തുടങ്ങി ജെന്‍ സി സജീവമായിട്ടുള്ള മാധ്യമങ്ങളില്‍ സജീവമാകണം. 
 
തെരെഞ്ഞെടുപ്പിന് മുന്‍പായി എംഎല്‍എ എന്തെല്ലാം ചെയ്തുവെന്ന് അറിയിക്കാന്‍ ഇതിലും നല്ല മാധ്യമമില്ല. ആനുകാലിക വിഷയങ്ങളില്‍ ഉള്‍പ്പടെ റീലുകളും വീഡിയോകളും ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഇത്തരം റീലുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഒരു ടീമിനെ തന്നെ നിയോഗിക്കണമെന്നും കഴിയുമെങ്കില്‍ അതിന് പാര്‍ട്ടി തന്നെ സൗകര്യം ചെയ്തുകൊടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട്ടപ്പനയിലെ ഓടയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ക്കും ദാരുണന്ത്യം; മരണപ്പെട്ടത് തമിഴ്‌നാട് സ്വദേശികള്‍