Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍

V Muraleedharan, BJP, Lok Sabha Election 2024, BJP and Muraleedharan, Kerala News, Webdunia Malayalam

സിആര്‍ രവിചന്ദ്രന്‍

, ശനി, 14 ഡിസം‌ബര്‍ 2024 (20:09 IST)
സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍. വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം പണം ആവശ്യപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ കേന്ദ്രസഹാ മന്ത്രിയായ മുരളീധരന്‍. കേരളം വ്യോമസേനയ്ക്ക് പണം നല്‍കേണ്ടി വരില്ലെന്നും സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിയാണെന്നും മുരളീധരന്‍ പറഞ്ഞു.
 
സര്‍ക്കാരിന്റെ വീഴ്ച മറച്ചു വയ്ക്കാനാണ് സിപിഎം ഇക്കാര്യത്തെ വിവാദം ആക്കുന്നതെന്നും സേവനങ്ങള്‍ക്ക് വര്‍ഷങ്ങളായി അതാത് വകുപ്പുകളും ബില്ല് കൊടുക്കാറുണ്ടെന്നും 1990 മുതല്‍ വ്യോമയാന നിയമത്തില്‍ പറയുന്നതാണ് ഇതെല്ലാമെന്നും മുരളീധരന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്