Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷംസീര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? പ്രസംഗത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ

ഷംസീര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? പ്രസംഗത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ
, ബുധന്‍, 2 ഓഗസ്റ്റ് 2023 (11:59 IST)
സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഹൈന്ദവ വിശ്വാസത്തെ പരിഹസിച്ചു എന്നുപറഞ്ഞ് ബിജെപിയും ഹിന്ദുത്വ സംഘടനകളും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഷംസീറിനെ തള്ളി എന്‍എസ്എസ് അടക്കം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഷംസീര്‍ പറഞ്ഞ കാര്യങ്ങളില്‍ എന്താണ് തെറ്റ്? വിവാദമായ എ.എന്‍.ഷംസീറിന്റെ പ്രസംഗത്തിന്റെ മുഴുവന്‍ രൂപം ഇവിടെ വായിക്കാം..!
 
' നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയന്‍സിനെ പ്രമോട്ട് ചെയ്യാന്‍ കഴിയണം. എന്തൊക്കെയാ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്? വിമാനം കണ്ട് പിടിച്ചത് ആരാണ്..? എന്റെ കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ്എന്നായിരുന്നു. ഇപ്പോ അത് തെറ്റാണ്, ഹിന്ദുത്വ കാലത്ത് ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനം ആണ്.
 
പാഠപുസ്തകങ്ങളില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ട് പിടിച്ചത് ആര് എന്ന ചോദ്യത്തിന് റൈറ്റ് ബ്രദേഴ്‌സ് എന്നെഴുതുന്നത് തെറ്റും പുഷ്പക വിമാനം എന്നത് ശെരിയും ആകുന്നത്.
 
ചിലര്‍ കല്യാണകഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകാതെ വന്നാല്‍ ട്രീറ്റ്‌മെന്റിന് പോകും, അതാണ് ഐ വി എഫ്. അതിന്റെ പ്രത്യേകത ചിലപ്പോ ട്വിന്‍സ് ഉണ്ടാകും, ചിലപ്പോ ത്രിപ്പിള്‍സ് ഉണ്ടാകും.  അതിന്റെ പ്രത്യേകത അതാണ്. അവര് പറയുന്നു ഇത് നേരത്തേയുള്ളതാ. അതാണ് കൗരവപ്പട.  കൗരവപ്പട ഉണ്ടായത് ഈ ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.
 
മെഡിക്കല്‍ സയന്‍സ് കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി.സെര്‍ജ്ജറി പ്ലാസ്റ്റിക് സര്‍ജ്ജറി ആയി. പ്ലാസ്റ്റിക് സര്‍ജ്ജറി മെഡിക്കല്‍ സയന്‍സിന്റെ പുതിയ കണ്ട് പിടിത്തം ആണ്. ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് പ്ലാസ്റ്റിക് സര്‍ജറി പണ്ടേയുള്ളത് ആണെന്നാണ്.
 
ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയണം.' 
 
വിദ്യാജ്യോതി സ്ലേറ്റ് എന്ന ശാസ്ത്ര പരിപാടിയിലാണ് സ്പീക്കറുടെ പ്രസംഗം 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഗസ്റ്റ് മാസം 10 ദിവസം ബാങ്ക് അവധി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക