Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്; രേഖകള്‍ പോലീസില്‍ സമര്‍പ്പിക്കണം

Kerala Police News

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 1 ഓഗസ്റ്റ് 2023 (19:46 IST)
അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്. ക്വാര്‍ട്ടേഴ്സ് ഉടമകളും വീട്ടുടമകളും അവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്‍പെടെയുള്ള വ്യക്തമായ രേഖകള്‍ പോലീസില്‍ സമര്‍പ്പിക്കണമെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാര്‍ അറിയിച്ചു.
 
ഇത്തരം രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അതിഥി തൊഴിലാളികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ വീട്ടുടമസ്ഥരും പ്രതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആലുവയിലുണ്ടായ അഞ്ചുവയസുകാരിയുടെ ക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് അറിയിപ്പ്. നിരവധി കേസുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹരിയാനയിലെ കലാപം: ഗുരുഗ്രാമില്‍ ബിരിയാണിക്കടകള്‍ അടിച്ചുതകര്‍ത്തു