Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ.എന്‍.ഷംസീര്‍ മന്ത്രിസ്ഥാനത്തേക്ക്

ഗോവിന്ദന്റെ വകുപ്പുകള്‍ അതേപടി പുതിയ മന്ത്രിക്ക് നല്‍കാത്തതിനാല്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകും

AN Shamseer likely to be new minister
, വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (10:25 IST)
സിപിഎം സംസ്ഥാന സെക്രട്ടറിയായ ചുമതലയേറ്റ സാഹചര്യത്തില്‍ എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കും. ഇന്നുചേരുന്ന സിപിഎം സെക്രട്ടറിയറ്റില്‍ പുതിയ മന്ത്രി ആരെന്ന് തീരുമാനിക്കും. ഗോവിന്ദന് പകരം പുതിയ മന്ത്രി ഉണ്ടാകുമെന്ന് ഉറപ്പായി. എന്നാല്‍ ഗോവിന്ദന്റെ വകുപ്പുകള്‍ അതേപടി പുതിയ മന്ത്രിക്ക് നല്‍കില്ല. മുഖ്യമന്ത്രി അല്ലാതെ കണ്ണൂരില്‍ നിന്ന് വേറെ മന്ത്രിയില്ലാത്തതിനാല്‍ എ.എന്‍.ഷംസീറിനെയാണ് ഗോവിന്ദന് പകരം മന്ത്രിയായി ആലോചിക്കുന്നത്. ഗോവിന്ദന്റെ വകുപ്പുകള്‍ അതേപടി പുതിയ മന്ത്രിക്ക് നല്‍കാത്തതിനാല്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്