Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയതൊന്നും മറക്കരുത്, മറ്റ് പാർട്ടിക്കാരെ തല്ലാനുള്ള ചങ്കുറപ്പ് യൂത്ത് കോൺഗ്രസിനില്ല: ചെന്നിത്തലയെ ചോദ്യം ചെയ്ത ആൻഡേഴ്സണ് പറയാനുള്ളത്

തല്ലാനുള്ള ധൈര്യം കാണിച്ചതിൽ സന്തോഷം, പക്ഷേ അത് എന്നോട് മാത്രമാണെന്ന് അറിയാം: ആൻഡേഴ്സൺ

പഴയതൊന്നും മറക്കരുത്, മറ്റ് പാർട്ടിക്കാരെ തല്ലാനുള്ള ചങ്കുറപ്പ് യൂത്ത് കോൺഗ്രസിനില്ല: ചെന്നിത്തലയെ ചോദ്യം ചെയ്ത ആൻഡേഴ്സണ് പറയാനുള്ളത്
, തിങ്കള്‍, 22 ജനുവരി 2018 (15:58 IST)
ഞാന്‍ വിശ്വസിച്ച പ്രസ്ഥാനത്തിലുള്ളവര്‍ക്ക് ധൈര്യം ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമെന്നു ആന്‍ഡേഴ്‌സണ്‍. മറ്റ് പാർട്ടിക്കാർ ആരെങ്കിലും ആയിരുന്നെങ്കിൽ തല്ലാനുള്ള ധൈര്യം ഇവർക്കുണ്ടാകുമായിരുന്നില്ലെന്നും ആൻഡെഴ്സൺ പറയുന്നു. ശ്രീജിത്ത് നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു എതിരെ പ്രതികരിച്ചതിന്റെ പേരിലാണ് ആന്‍ഡേഴ്‌സണ്‍ ആക്രമണത്തിനു ഇരയായത്.  
 
ആൻഡേഴ്സൺന്റെ വാക്കുകൾ:
 
പ്രിയപ്പെട്ട സ്നേഹിതരോട്, ശരീരത്തെ നശിപ്പിക്കാനേ അവർക്ക് കഴിയൂ മനസ്സിനെ തളർത്താൻ ആർക്കും കഴിയില്ല, ഞാൻ വിശ്വസിച്ച പ്രസ്ഥാനത്തിലുള്ളവർക്ക് ഇത്രയും ധൈര്യം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം, മറ്റു പാർട്ടിയിലുള്ളവരായിരുന്നെങ്കിൽ ഇവർ തല്ലുമായിരുന്നില്ല. അതിനുള്ള ചങ്കുറപ്പ് ഉള്ള ഒരുത്തനെയും ഞാൻ നാളിത് വരെ കണ്ടിട്ടില്ല. അൽപ്പമെങ്കിലും തന്റേടത്തോടെ നിന്നിട്ടുള്ളത് പ്രിയപ്പെട്ട സി.ആർ മഹേഷ് നെയാണ്, ആ പാവത്തിനെയും കൂടെ നിന്നവർ ഒറ്റുകൊടുത്ത് തോൽപ്പിച്ചില്ലേ, നമ്മുടെ പാർട്ടി ഇനി എന്നാണ് നന്നാവുക, എന്നെ തല്ലിയതിൽ സങ്കടമില്ല, മുൻ കാലങ്ങളിൽ പാർട്ടിക്ക് വേണ്ടി തല്ലുകൊണ്ടു, ഇപ്പോൾ പാർട്ടിക്കാർ തല്ലുന്നു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. മറ്റു പാർട്ടിക്കാർ തല്ലാൻ വരുമ്പോൾ കണ്ടം വഴി ഓടുന്നവൻമാരൊക്കെ കൂട്ടം കൂടി എന്നെ തല്ലിയപ്പോൾ തിരിച്ചു തല്ലാത്തത് അറിയാഞ്ഞിട്ടല്ല ഞാൻ എന്റെ പ്രസ്ഥാനത്തെ അത്രയേറെ സ്നേഹിച്ചിരുന്നു. എന്നെ തല്ലാൻ മുറവിളി കൂട്ടിയ യൂത്ത് കോൻഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജി.ലീനയും കൂട്ടാളകളും പഴയതൊന്നും മറക്കരുത്' MLA ഹോസ്റ്റൽ വിവാദത്തിൽപ്പെട്ട പ്രതിയായ ആളിൽ നിന്നും ലീന പണം വാങ്ങിയതും ടി. ശരശ്ചന്ദ്ര പ്രസാദിനെ ഒറ്റിക്കൊടുക്കാൻ കൂട്ടുനിന്നതും എനിക്കറിയാം, എന്നെ തല്ലിയ വരെയും ചവിട്ടി നിലത്തിട്ട വരെയും എനിയ്ക്കറിയാം MLA ഹോസ്റ്റൽ വിവാദത്തിലെ പ്രതിയെന്നാരോപിച്ച് നിരപരാധിയെ അപരാധിയാക്കിയതും അറിയാം, നിയമസഭയിലും MLA ഹോസ്റ്റലിലും സോളാർ പാനൽ വയ്ക്കാൻ കൊട്ടേഷനില്ലാതെ അനുമതി നൽകാം എന്ന് പറഞ്ഞ് ഒരുവനുമായി വ്യാജ കരാർ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കെ പി സി സി സെക്രട്ടറിയെയും കോൺഗ്രസ്സ് നേതാക്കൻ മാരെയും അറിയാം, വിവരങ്ങൾ പുറത്ത് വിടും എന്ന് ഭീഷണി മുഴക്കിയതിന്റെ പേരിൽ ഒരു നേതാവിന്റെ ട്രൈവർ ആത്മഹത്യ ചെയ്തതും ആ വിവരങ്ങൾ മൂടിവച്ചതും ഇനി പുറത്ത് പറയും, ശരിയായ വിവരങ്ങൾ പോലീസിന് കൈമാറും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, എന്റെ പേരിൽ ഒരു വഴക്കും വേണ്ട, എല്ലാവരും ശ്രീജിത്തിനെ പിന്തുണയ്ക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ടില്‍ ആരംഭിച്ച ബീറ്റിംഗ് റിട്രീറ്റ് ഇന്ത്യയിലും