Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി അങ്കണവാടി ജീവനക്കാരും

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി അങ്കണവാടി ജീവനക്കാരും

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 18 മാര്‍ച്ച് 2025 (13:24 IST)
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി അങ്കണവാടി ജീവനക്കാരും. ഇന്ത്യന്‍ നാഷണല്‍ അംഗണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് അങ്കണവാടി ജീവനക്കാര്‍ രാപ്പകല്‍ സമരം ആരംഭിച്ചത്. ആശാ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതിന് സമാനമായ കാര്യമാണ് അങ്കണവാടി ജീവനക്കാരും ഉന്നയിക്കുന്നത്.
 
മിനിമം വേതനം 21,000 രൂപയാക്കണം. വേതനം ഒറ്റതവണയായി നല്‍കുക. ഉത്സവബത്ത 5000 രൂപ ആക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ച് സമരം ചെയ്യുന്നത്. മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് അങ്കണവാടി ജീവനക്കാരും സെക്രട്ടറിയേറ്റിലേക്ക് സമരത്തിനായി എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍