Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍: റോഡ് ഉപരോധിച്ചു

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍: റോഡ് ഉപരോധിച്ചു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 മാര്‍ച്ച് 2025 (12:53 IST)
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. ആശാവര്‍ക്കര്‍മാര്‍ പ്രകടനവുമായ എത്തിയതിന് പിന്നാലെ പോലീസ് സെക്രട്ടറിയേറ്റ് പരിസരം അടച്ചുപൂട്ടി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. പ്രദേശത്ത് നൂറുകണക്കിന് പോലീസുകാരാണ് സുരക്ഷയ്ക്കായുള്ളത്. നടുറോഡില്‍ കിടന്നാണ് ആശാപ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.
 
അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അവര്‍ തന്നെ വിചാരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ചെയ്യുമെന്നും ഇക്കാര്യം ബോധ്യപ്പെടുത്തിയാല്‍ പോലും അവര്‍ക്ക് അത് മനസ്സിലാകുന്നില്ലെന്നും സമരത്തിന് പിന്നില്‍ മറ്റാരോ ആണെന്നും അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു; 45 കാരന്‍ അറസ്റ്റില്‍