Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിങ്ങളുടെ മകൾക്കാണ് ഈ ഗതി വന്നതെങ്കിൽ ഇത് പോലെ തന്നെ പ്രതികരിക്കുമോ സഖാവേ'? ; ചോദ്യങ്ങൾ കൂമ്പാരമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ

ചോദ്യങ്ങൾ കൂരമ്പുപോലെ മുഖ്യമന്ത്രിയിലേക്ക്

പിണറായി വിജയൻ
, വ്യാഴം, 6 ഏപ്രില്‍ 2017 (07:45 IST)
ജിഷ്ണു പ്രണോയ്‌യുടെ അമ്മ മഹിജക്കെതിരെ പൊലീസ് നടത്തിയ അതിക്രമം കേരളത്തെ ആകെ പ്രതിഷേധത്തിലാഴ്ത്തിയിരിക്കുകയാണ്. മഹിജ ഒരമ്മയാണെന്നതും അവരെയാണ് പൊലീസ് ഇത്തരത്തിൽ അധിക്ഷേപിച്ചിരിക്കുന്നതെന്നുമാണ് ജനങ്ങൾ പറയുന്നു. പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജ് വരെ എത്തി നിൽക്കുകയാണ്.
 
ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് പിണറായിക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍. ബാംഗ്ലൂരിലുള്ള താങ്കളുടെ മകള്‍ക്കാണ് ഈ ഗതി വന്നതെങ്കില്‍ ഇതേ തരത്തില്‍ തന്നെയാണോ ഇടപെടുക എന്ന ചോദ്യമടക്കം ഉയര്‍ന്നു. കടുത്ത ഭാഷയിലാണ് പല കമന്റുകളും രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും വന്നു പോയിട്ടും ജിഷ്ണുവിന്റെ വീടൊന്ന് സന്ദര്‍ശിക്കാന്‍ എന്തായിരുന്നു താങ്കള്‍ക്ക് തടസ്സമെന്നും ചോദ്യമുണ്ട്.
.
 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെ പൊലീസ് നടത്തിയ അതിക്രമം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു