Publish Date: Thu, 30 Jul 2020 (14:01 IST)
Updated Date: Thu, 30 Jul 2020 (14:20 IST)
അന്തരിച്ച നടന്‍ അനില്‍ മുരളിക്ക് പ്രണാമം അര്‍പ്പിച്ച് മലയാളസിനിമയിലെ പ്രമുഖര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തുവന്നു. 'പരിഭവങ്ങളില്ലാത്ത അനിലേട്ടന്‍...!! നിങ്ങള്‍ക്കായി കാത്തുവച്ച വേഷം ഇനി ആര്‍ക്കു നല്‍കാന്‍!!' എന്നായിരുന്നു അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. തന്നെ ഒരു അനുജനെ പോലെയാണ് ചേര്‍ത്തു നിര്‍ത്തിയതെന്നും അരുണ്‍ ഗോപി കുറിച്ചു.
മമ്മൂട്ടിയും പൃഥ്വിരാജ്, നിവിന്‍ പോളി, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ നിരവധി പേരാണ് അനില്‍ മുരളിക്ക് പ്രണാമം അര്‍പ്പിച്ചത്. പരുക്കന്‍ സ്വഭാവ കഥാപാത്രങ്ങള്‍ തന്മയത്തോടെ അവതരിപ്പിക്കുന്നതില്‍ മലയാളത്തിലെ അപൂര്‍വം ചില നടന്മാരുടെ ഇടയില്‍ ശ്രദ്ധേയനാണ് അനില്‍ മുരളി. 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് അനില്‍ മുരളി സിനിമയിലെത്തുന്നത്. പിന്നാലെ ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു.
ശ്രീനു എസ്
Publish Date: Thu, 30 Jul 2020 (14:01 IST)
Updated Date: Thu, 30 Jul 2020 (14:20 IST)