മരുന്ന് വാങ്ങാന്‍ വിജയ് സേതുപതി പണം നല്‍കി സഹായിച്ച വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത് ഇന്നലെയാണ്. കാവാലം അച്ചാമ്മയെന്ന വയോധികയാണ് മരിച്ചത്. ഇവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വിജയ് സേതുപതിയുടെ 'മാമനിതന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് തന്നെയാണ് അച്ചാമ്മ കുഴഞ്ഞു വീണത്.കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ഇതേ സെറ്റിൽ ഷൂട്ടിംഗ് കാണാന്‍ എത്തിയിരുന്നു. ഇവിടെ വെച്ചാണ് വിജയ് സേതുപതിയില്‍ നിന്നും മരുന്ന് വാങ്ങാന്‍ പണം വാങ്ങിയതും.
വലിയ കയ്യടികളോടെയാണ് ആരാധകര്‍ മക്കള്‍ സെല്‍വന്റെ ഈ പ്രവര്‍ത്തിയെ വരവേറ്റത്. ഇതിന്റെ വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോഴാണ് അച്ചാമ്മയുടെ മരണ വാര്‍ത്ത എത്തുന്നത്.
അതേസമയം, മക്കൾ സെൽവന്റെ പ്രവൃത്തികൾക്കെല്ലാം പിന്നിൽ ഒരു പി ആർ വർക്ക് ഉണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഓവർ എളിമയാണ് താരത്തിനെന്നും അത് മുതലാക്കി തന്നെയാണ് ഇപ്പോൾ ഓരോ ലൊക്കേഷനിൽ അദ്ദേഹം പെരുമാറുന്നതെന്നും ആരോപണമുയരുന്നുണ്ട്.
എന്നാൽ, ഷൂട്ടിംഗ് കാണാനെത്തുന്ന, സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവും മനസ്സിൽ വെച്ച് അതിനായി ഒരുപാട് പരിശ്രമിച്ചയാളാണ് സേതുപതി. അതിനാൽ അങ്ങനെയുള്ളവരെ അദ്ദേഹം ഒരിക്കലും നിരാശപ്പെടുത്താറില്ല എന്നതാണ് വാസ്തതം. താൻ വന്ന വഴി മറക്കുന്നവനല്ല അദ്ദേഹമെന്ന് ഓരോ തവണയും തെളിയിക്കുകയാണ്.