Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും പാമ്പുകടിയേറ്റ് മരണം; കുട്ടനാട്ടില്‍ വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

Another death due to snakebite
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ആലപ്പുഴ കുട്ടനാട്ടില്‍ വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. പുതുവീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് മരിച്ചത്. 65 വയസ്സ് ആയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ വീടിനോട് ചേര്‍ന്നുള്ള ശുചിമുറിക്ക് മുന്നില്‍ വച്ചാണ് മൂര്‍ഖന്‍ പാമ്പിനെ കടിയേറ്റത്. 
 
നാട്ടുകാര്‍ ഉടന്‍തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി ഒമ്പതരയോടെ മരണപ്പെടുകയായിരുന്നു. ഇന്ദിരയ്ക്ക് ആന്റിവെനം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
 
അതേസയം ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പുകടിയേറ്റ് ദാരുണമായി മരിച്ച എട്ടുവയസ്സുകാരന്‍ ദിക്ഷലിന്റെ കുടുംബത്തിന് ഒരു വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ മാനേജിംഗ് ഡയറക്ടറും എസ്എന്‍ഡിപി യോഗം ചിറയിന്‍കീഴ് യൂണിയന്‍ പ്രസിഡന്റുമായ സി. വിഷ്ണുഭക്തന്‍. കാനഡയിലാണ് വിഷ്ണുഭക്തന്‍ ഇപ്പോള്‍. സുരക്ഷിതമായ ഒരു വീടിന്റെ അഭാവമാണ് പാമ്പുകടിയേറ്റ സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാമ്പ് കടിയേറ്റാൽ എന്ത് വേണം? കനിവ്108ൽ വിളിക്കുക, ആന്റിവെനം ഉറപ്പ്