Webdunia - Bharat's app for daily news and videos

Install App

കാൽപാദത്തിൽ വിഷ ഉറുമ്പിന്റെ കടിയേറ്റു, ശരീരമാസകലം നീർക്കെട്ട്; കൊച്ചിയിൽ യുവാവ് ചികിത്സയിൽ

ഈ മാസം 16ആം തിയ്യതിയാണ് സംഭവം.

Webdunia
വ്യാഴം, 25 ജൂലൈ 2019 (14:21 IST)
അംബേദ്‌കർ പാർക്കിൽവച്ചു വിഷ ഉറുമ്പിന്റെ കടിയേറ്റ യുവാവ് ചികിത്സയിൽ. ചിറ്റാറ്റുകര സ്വദേശി ലിൻസ് ആന്റണിക്കാണ് കടിയേറ്റത്. പാർക്കിലെ ചങ്ങാതിക്കൂട്ടം ക്ലബ് പ്രവർത്തകനായ ലിൻസ് സുഹൃത്തുകൾക്കൊപ്പം സംസാരിച്ച് നിൽക്കുന്നതിനിടെ കാൽപ്പാദത്തിൽ ഉറുമ്പ് കടിക്കുകയായിരുന്നു. ഈ മാസം 16ആം തിയ്യതിയാണ് സംഭവം.
 
വലുപ്പം കൂടിയ ചാരനിറത്തിലുള്ള ഉറുമ്പാണ് കടിച്ചത്. അൽപസമയത്തിനുള്ളിൽ ശരീരമാസകലം ചൊറിച്ചിൽ അനുഭവപ്പെടുകയും കുമിള പോലെ തടിച്ചു പൊങ്ങുകയും ചെയ്തു. ചുമയും ശ്വാസതടസവും ഛർദ്ദിയുമുണ്ടായി. അബോധാവസ്ഥയിലായ ലിൻസിനെ പറവൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
 
കുത്തിവയ്പ്പെടുക്കുകയും മരുന്ന് കഴിക്കുകയും ചെയ്തെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും ക്ഷീണവും നീർക്കെട്ടും മാറിയില്ല. ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് ലിൻസ് ഇപ്പോൾ. പ്രവാസി കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡ്ന്റാണ് ലിൻസ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments