Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൃഹനാഥൻ വീട്ടിനുള്ളിൽ മരിച്ചതിൽ ദുരൂഹത

ഗൃഹനാഥൻ വീട്ടിനുള്ളിൽ മരിച്ചതിൽ ദുരൂഹത

എ കെ ജെ അയ്യര്‍

, വെള്ളി, 4 മാര്‍ച്ച് 2022 (19:16 IST)
കൊട്ടാരക്കര: ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അന്തമൺ കളപ്പില ജംഗ്‌ഷനടുത്ത് അമൃതാലയത്തിൽ തനിച്ചു താമസിച്ചിരുന്ന അനിൽ കുമാർ എന്ന 42 കാരനാണ് മരിച്ചത്.

രണ്ടു ദിവസമായി കാണാനില്ലെന്ന് കാന്റ് വീടിനടുത്ത് താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ മാതാവ് രാജമ്മ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു മുറിവേറ്റു രക്തം വാർന്ന നിലയിൽ അടുക്കളയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഇയാളുടെ വീട്ടിൽ സുഹൃത്തുക്കൾ പതിവായി എത്തി മദ്യപാനം നടത്തിയിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യ കവിത വിദേശത്താണ്. നെടുമൺകാവിലുള്ള ഇവരുടെ വീട്ടിലാണ് ഇവരുടെ മക്കൾ രണ്ടും താമസിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോസ്റ്റൽ മുറിയിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥി മരിച്ചു