Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസ് യാത്രക്കാരിയുടെ പണം കവർന്ന തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ

ബസ് യാത്രക്കാരിയുടെ പണം കവർന്ന തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ

എ കെ ജെ അയ്യര്‍

, ചൊവ്വ, 1 ഫെബ്രുവരി 2022 (14:31 IST)
കൊട്ടാരക്കര: ബസിൽ നിന്നിറങ്ങുന്നതിനിടെ വയോധികയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന പഴ്സ് കവർന്ന തമിഴ്‌നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്വദേശിനികളായ ശെൽവി (32), പ്രിയ (30) എന്നിവരാണ് 14000 രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ പത്തോടെ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലായിരുന്നു സംഭവം. അമ്പലത്തുംകാല വഴികോണത്ത്‌ വിളയിൽ വീട്ടിൽ റോസമ്മയുടെ പാഴ്‌സാണ് മോഷ്ടിച്ചത്. പുനലൂരുള്ള ബാങ്കിൽ പണം അടയ്ക്കാനായി പോവുകയായിരുന്നു ഇവർ.

ബസ് സ്റ്റാന്റിൽ ഇറങ്ങുന്നതിനിടെ മറ്റൊരു സ്ത്രീ ഇവരുടെ ബാഗ്  തുറക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ മോഷ്ടാക്കൾ കടന്നു കളഞ്ഞെങ്കിലും യാത്രക്കാർ നൽകിയ വിവരം വച്ച് സ്റ്റാന്റിൽ ഉണ്ടായിരുന്ന പിങ്ക് പോലീസ് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊബൈൽ ഫോൺ,വസ്‌ത്രങ്ങൾ,രത്‌നങ്ങൾ എന്നിവയ്ക്ക് വില കുറയും, ഇന്ധനവില ഉയരും