ഇനി ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍; പദ്ധതി സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കും
ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ കൃത്യത പാലിക്കുന്ന ആശുപത്രികള്‍ക്കു പ്രത്യേക എംബ്ലവും സര്‍ട്ടിഫിക്കറ്റും നല്‍കും
ആന്റിബയോട്ടിക്കുകള്‍ എളുപ്പം തിരിച്ചറിയാനായി അവ നീല കവറില്‍ നല്‍കുന്ന രീതി സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എറണാകുളം ജില്ലയിലാണ് ഈ രീതി ആദ്യം നടപ്പാക്കിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ കൃത്യത പാലിക്കുന്ന ആശുപത്രികള്‍ക്കു പ്രത്യേക എംബ്ലവും സര്‍ട്ടിഫിക്കറ്റും നല്‍കും. രാജ്യത്തെ ആദ്യ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറി. എറണാകുളം ജില്ലയാണ് ആന്റിബയോഗ്രാം പുറത്തിറക്കിയത്.
ബാക്ടീരിയകള്‍ക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്നു ക്രോഡീകരിക്കുന്നതാണ് ആന്റിബയോഗ്രാം.