Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിധി പറയുന്നത്.

Antony Raju gets a setback in Thondimala case

സിആര്‍ രവിചന്ദ്രന്‍

, ശനി, 3 ജനുവരി 2026 (11:45 IST)
തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ എല്‍ഡിഎഫ് നേതാവും എംഎല്‍എയുമായ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തി എന്നായിരുന്നു കേസ്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിധി പറയുന്നത്.
 
ആന്റണി രാജുവും കോടതി ക്ലര്‍ക്കായിരുന്ന ജോസുമായിരുന്നു പ്രതികള്‍. ഇരുവരും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസവഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ള തെളിവ് നിര്‍മ്മിക്കല്‍, പൊതു സേവകന്റെ നിയമലംഘനം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലാത്സം​ഗ ശ്രമത്തിനിടെ അക്രമിയെ കൊന്നു; യുപിയിൽ 18കാരി അറസ്റ്റിൽ