Publish Date: Fri, 31 Dec 2021 (13:20 IST)
Updated Date: Fri, 31 Dec 2021 (13:26 IST)
ദത്ത് വിവാദത്തിലൂടെ കേരളം ചര്‍ച്ചയാക്കിയ അനുപമയും അജിത്തും വിവാഹിതരായി. കോടതി ഉത്തരവിലൂടെ കുട്ടിയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. രജിസ്ട്രര്‍ വിവാഹം ചെയ്യുന്നതിനായി ഒരുമാസം മുന്‍പാണ് അപേക്ഷ നല്‍കിയതെന്നും 2021 അവസാനിക്കുന്ന ദിവസം തന്നെ വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ കഴിഞ്ഞെന്നും അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഈ ഒരു ദിവസം തന്നെ വിവാഹിതരാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. നിയമപരമായി വിവാഹിതരാകണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.