Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയെന്ന് അനുപമ; സാംപിള്‍ എടുക്കുന്ന കുഞ്ഞ് തന്റേതാണെന്ന് ഉറപ്പിക്കാനാകില്ല

ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയെന്ന് അനുപമ; സാംപിള്‍ എടുക്കുന്ന കുഞ്ഞ് തന്റേതാണെന്ന് ഉറപ്പിക്കാനാകില്ല

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 നവം‌ബര്‍ 2021 (13:01 IST)
ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയെന്ന് അനുപമ. സാംപിള്‍ എടുക്കുന്ന കുഞ്ഞ് തന്റേതാണെന്ന് ഉറപ്പിക്കാനാകില്ലെന്നും മാതാപിതാക്കളുടേയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന ഒരുമിച്ച് ചെയ്യാന്‍ എന്തുകൊണ്ടാണ് അധികൃതര്‍ തയ്യാറാകാത്തതെന്ന് അനുപമ ചോദിക്കുന്നു. അതേസമയം കുഞ്ഞിന്റെ ഡിഎന്‍എ ശേഖരിച്ചു. കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിര്‍മല ശിശുഭവനിലെത്തി രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ വിദഗ്ധരാണ് സാംപിള്‍ ശേഖരിച്ചത്. അനുപമയുടേയും പങ്കാളിയുടേയും സാംപിള്‍ ഇന്ന് ഉച്ചയ്ക്ക് ശേഖരിക്കും. 
 
ദത്ത് വിവാദവുമായി ബന്ധപ്പെട്ട് തന്നോട് ചിലര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണെന്ന് അനുപമ പറഞ്ഞു. കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് ഇന്നലെ രാത്രി എത്തിച്ചെങ്കിലും തന്നോട് ആരും ഒന്നും പറഞ്ഞില്ല. ഡിഎന്‍എ സാമ്പില്‍ എടുക്കുന്നതുപോലും അറിയിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. നടപടികള്‍ ഇനിയും നീട്ടാനാണ് ശ്രമമെങ്കില്‍ സമാധാനപരമായി സമരം ചെയ്യില്ലെന്നും അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ ശേഖരിച്ചു; അനുപമയുടേയും പങ്കാളിയുടേയും സാംപിള്‍ ഉച്ചയ്ക്ക് ശേഖരിക്കും