‘എന്റെ രണ്ടുമക്കളാണേ സത്യം, ഞാന്‍ സരിതയെ നേരിട്ട് കണ്ടിട്ടില്ല’: എപി അബ്ദുള്ളക്കുട്ടി
എന്റെ രണ്ടു മക്കളാണേ സത്യം, സരിതയെ ഞാന്‍ ഒരിക്കല്‍ പോലും നേരിട്ടു കണ്ടിട്ടില്ല: എപി അബ്ദുള്ളക്കുട്ടി
സരിത എന്ന സ്ത്രീയെ ഒരിക്കല്‍ പോലും താന്‍ നേരിട്ട് കണ്ടിട്ടില്ല. അത് എന്റെ രണ്ടുമക്കളെ സത്യം ചെയ്ത് പറയാനാവുമെന്ന് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി. ഈ കേസ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചിരുന്നു. ഇനി എല്‍ഡിഎഫ് സര്‍ക്കാരും ഇത് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്തിരുന്നു.ഈ സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. അതേസമയം വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പൊതുസമൂഹം വിലയിരുത്തുമെന്നും ആരെയും ഭയക്കുന്നില്ലെന്നും ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമായി തകര്‍ക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.