Publish Date: Sat, 02 Apr 2022 (16:27 IST)
Updated Date: Sat, 02 Apr 2022 (16:29 IST)
തിരുവനന്തപുരം ചിറയിന്‍കീഴ് ശ്രീ ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ നാലിന് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കിലെ (പഴയ ചിറയിന്‍കീഴ് താലൂക്ക്) എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത്ഖോസ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.